പാലോട്: ചല്ലിമുക്ക് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങിയതായി സോഷ്യൽമീഡിയയിൽ പ്രചരിച്ച ചിത്രങ്ങളും വാർത്തകളും വ്യാജമാണെ് റേഞ്ച് ഓഫീസർ. വാർത്ത കളുടെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫ്ലയിംഗ് സ്ക്വാഡും വനപാലകരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചില്ല.
അതു കൊണ്ട് തന്നെ പൊതു ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും റേഞ്ച് ഓഫീസർ അറിയിച്ചു.പൊതു ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുന്നതിന് വേണ്ടി ഇനിയും തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.