തൃശൂർ: ഓണത്തിൻ മാറ്റ് കൂട്ടാൻ എല്ലാ വർഷവും തൃശൂരിൽ നടത്തി വരുന്ന പുലിക്കളി ഇത്തവണയുണ്ടാകില്ല. പുലിക്കളി സംഘങ്ങളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
പ്രളയക്കെടുതിയിൽ സംസ്ഥാനം; തൃശൂരിൽ ഇത്തവണ പുലിക്കളിയില്ലെന്ന് പുലിക്കളി സംഘം
