തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം പുലികളി ഒഴിവാക്കിയ തൃശൂർ കോർപ്പറേഷൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്തയോഗം.
പുലിക്കളിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനാൽ അത് ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതേസമയം, കൂടിയാലോചനകൾ ഇല്ലാതെയാണ് പുലികളി വേണ്ടന്ന് വച്ചതെന്നാ പുലിക്കളി സംഘങ്ങളുടെ സംയുക്ത യോഗത്തിന്റെ വിമർശനം. ഇക്കാര്യത്തിൽ സംഘാടകസമിതിയുടെ നിലപാട് ചോദിക്കുകയോ, യോഗം വിളിക്കുകയോ ചെയ്തിട്ടില്ല.