കുട്ടികൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങിയത് പുലിക്കുട്ടി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കട്ടിലിൽ വിരിച്ച കൊതുകുവലയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം ഉറങ്ങിയ മൂന്നു മാസം പ്രായമുള്ള പുലിയെ ഗ്രഹനാഥയാണ് ആദ്യം കണ്ടത്.
സംഭവം കണ്ട് ഞെട്ടിയ ഇവർ ശബ്ദമുണ്ടാക്കാതെ കുട്ടികളെ ഇരുവരെയും മുറിയിൽ നിന്നും പുറത്തിറക്കിയതിനു ശേഷം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. കിണറ്റിൽ വീണതിനെ തുടർന്ന് ഒരുമാസം മുമ്പ് തങ്ങൾ രക്ഷിച്ച അതേ പുലിക്കുട്ടിയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചു.