കോടാലി: ഒരാഴ്ച മുന്പ് പത്തുകുളങ്ങര ഗ്രാമത്തോടുചേർന്നുള്ള വനാതിർത്തിയിൽ മേഞ്ഞിരുന്ന പോത്തിനെ പുലിപിടിച്ചത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി വനപാലകർ ബുധനാഴ്ച ഇവിടെ കൂട് സ്ഥാപിച്ചു.
പുലിയെ ആകർഷിക്കുന്നതിനായി കൂട്ടിൽ നായയെ കെട്ടിയിട്ടിരിക്കുകയാണ്. ചൊക്കന ,പത്തരക്കുണ്ട്്, നായാട്ടുകുണ്ട് പ്രദേശങ്ങളിലും ജനങ്ങൾ പുലിഭീതിയിലാണ്.