മണ്ണാർക്കാട്: പുലി ആക്രമണം നടന്ന കണ്ടമംഗലം മേക്കളപ്പാറയിൽപുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ പുലർച്ചെപുത്തൻപുരയ്ക്കൽ മൈക്കിളിന്റെ ഏഴ് ആടുകളെ പുലി പിടിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു.
ഇതേ തുടർന്നാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി മേക്കളപ്പാറ, പൊതോപ്പാടം, മൈലാംപാടം, കുന്തിപ്പാടം മേഖലയിൽ നിരവധി പേരുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചു. കൊറ്റൻകോടൻഅബുവിന്റെ നാല് കാളകൾ, ഐനെല്ലി സുധീറിന്റെ ആട്, പൊതോപ്പാടം പാഞ്ചാലിയുടെ മൂന്ന് ആടുകൾ എന്നിവയെ പുലി പിടിച്ചിരുന്നു. രാത്രി ജനവാസ കേന്ദ്രങ്ങളിലെത്തിയാണ് പുലി വളർത്തു മൃഗങ്ങളെ പിടികൂടുന്നത്. രാത്രിപുറത്തിറങ്ങാൻ നിർവാഹമില്ലാത്തെസ്ഥിതിയാണ്.
ഇത് കാരണം ടാപ്പിംഗ്്ഉൾപ്പെടെയുള്ള ജോലിക്കു പോകുന്നവർദുരിതത്തിലാണ്. പുലിയുടെ ആക്രമണംഉണ്ടാവുന്പോഴൊക്കെ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത്എത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നില്ല. ഇതിലെ പ്രതിഷേധം ഇന്നലെ സ്ഥലത്ത് എത്തിയവനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്അറിയിച്ചു.
വളർത്തു മൃഗങ്ങളെപിടിക്കുന്ന പുലിയെ പിടികൂടാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ പുലിയെ പിടിക്കാനുള്ളകൂട് സ്ഥാപിച്ചു.ു