പാലപ്പിള്ളി : കുണ്ടായിയിൽ വനം വകുപ്പ് സ്ഥാപിച്ച പുലി കെണി നോക്കുകുത്തിയായി. പ്രദേശത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ ചാലക്കുടി ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഒരുമാസം മുന്പാണ് കുണ്ടായിയിലെ റബ്ബർ തോട്ടത്തിൽ കെണി സ്ഥാപിച്ചത്. പുലിയെ ആകർഷിക്കുന്നതിനായി കെണിയിൽ പൂട്ടിയിട്ടിരുന്ന നായക്ക് ഇപ്പോഴും വനപാലകർ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്.
ഒരു വർഷത്തിനിടയിൽ പാലപ്പിള്ളി മേഖലയിൽ പത്തോളം വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നിരുന്നു. കെണി സ്ഥാപിച്ചതിനുശേഷം ഈ പ്രദേശത്ത് പുലിയുടെ ശല്യം ഉണ്ടായില്ല. അതേസമയം കിഴക്ക് വെള്ളിക്കുളങ്ങരക്കടുത്ത് പത്തരകുണ്ടിൽ രണ്ടു തവണ പുലി പോത്തിൻകുട്ടിയെ ആക്രമിച്ചുകൊന്നിരുന്നു.