മങ്കൊമ്പ് : പുളിങ്കുന്നിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വൈദികൻ നൽകുന്ന ധനസഹായം വിതരണം ചെയ്തു.
ചങ്ങനാശേരി അതിരൂപതാംഗവും എറണാകുളം ഇളംകുളത്ത് വിശ്രമജീവിതം നയിക്കുന്നതുമായ പുളിങ്കുന്ന് സ്വദേശിയായ ഫാ. ജോർജ് വലിയവീട്ടിലാണ് മരിച്ചവരുടെ നിർധനകുടുംബങ്ങൾക്കു ധനസഹായം നൽകിയത്.
അപകടത്തിൽ മരിച്ച ആറുപേരുടെയും കുടുംബങ്ങളുടെയും അവസ്ഥ പുളിങ്കുന്ന് പഞ്ചായത്ത് നാലാം വാർഡംഗം അമ്പിളി ടി. ജോസ് വൈദികന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നായിരുന്നു ഇത്രയും കുടുംബങ്ങളെ സഹായിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗം തന്നെ ഓരോ കുടുംബങ്ങളിലുമെത്തി ഒരുലക്ഷം രൂപയുടെ ചെക്കു നൽകുകയായിരുന്നു.