‘പുലിമുരുകന്‍ വേട്ട തുടരുന്നു… ചരിത്രം തിരുത്തി പുലിമുരുകന്‍ ; 100 കോടി ക്ലബില്‍ കടന്ന ആദ്യ മലയാള ചിത്രം

HUNDERED-PULI

തിരുവനന്തപുരം: മോഹന്‍ലാല്‍–വൈശാഖ് ടീമിന്റെ ‘പുലിമുരുകന്‍’ മലയാള സിനിമയില്‍ പുതിയ ചരിത്രം രചിച്ചു. ചരിത്രത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. മോഹന്‍ലാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു.

ഗള്‍ഫില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്റെയും അണിയറപ്രവര്‍ത്തകരുടെയും കരുതലോടെയുള്ള ഇടപെടലിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പുലിമുരുകന്‍ വേട്ട തുടരുകയാണ്.

മലയാളക്കര കീഴടക്കി മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ചിത്രം വിദേശത്ത് റിലീസ് ചെയ്തത്. മലയാളികള്‍ ഉള്ള നാടുകളിലൊക്കെ ചിത്രത്തിന് വന്‍ വരവേല്‍പ്പ് ലഭിച്ചതോടെയാണ് നൂറു കോടി എന്ന സ്വപ്നം ഇത്ര വേഗത്തില്‍ സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസുകള്‍ വരെ ചിത്രം തീയറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി മലയാളികള്‍ കാത്തിരിക്കുന്നത് ചിത്രം 150 കോടി കളക്ഷന്‍ നേടുമോ എന്നറിയാനാണ്.

Related posts