തിരുവനന്തപുരം: പുലിമുരുകന് ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേരെ ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ സതീഷ് ശ്രീനി (28), ഭുവനേഷ് (34) എന്നിവരെയാണ് ആന്റി പൈറസി സെല്‍ കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്. ഇവരില്‍ നിന്നും നിരവധി കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.
ആന്റി പൈറസി സെല്‍ എസ്പി. രാജീവിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടികണക്കിന് രൂപ സിനിമ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് സമ്പാദിച്ച് വരികയായിരുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.