ശരിക്കും ചിത്രീകരണം ആരംഭിക്കുന്നതിനു മുന്പ് കാമറയുടെ ആംഗിൾ ഫിക്സ് ചെയ്യാനായാണ് ജീവനുള്ള കടുവയുടെ അതേ വലിപ്പവും ഭാരവുമുള്ള ഡമ്മി കടുവയെ ഉപയോഗിച്ചതെന്നാണ് വൈശാഖിന്റെ വിശദീകരണം. ഫ്രെയിം ഫിക്സ് ചെയ്യുന്പോൾ അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തണം. കാമറ എവിടെ വയ്ക്കണമെന്നും എത്ര ദൂരത്തിൽ വയ്ക്കണമെന്നതും സംബന്ധിച്ച് ധാരണയുണ്ടാകണം. മനുഷ്യർ അഭിനയിക്കുന്ന രംഗങ്ങളാണെങ്കിൽ അവരെ വച്ച് തയാറെടുപ്പുകൾ നടത്താം. എന്നാൽ കടുവ ആയതിനാൽ ഡമ്മി ഉപയോഗിക്കാനേ സാധിക്കൂ എന്നും വൈശാഖ് പറഞ്ഞു. സിനിമയുടെ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം ഇതൊക്കെ അറിയാവുന്നതാണെന്നും ചിത്രത്തിലെ കലാസംവിധായകനായ ജോസഫ് നെല്ലിക്കൽ തന്നെയാണ് ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തതെന്നും വൈശാഖ് പറഞ്ഞു.
ചിത്രങ്ങൾ കാണാം: