കംപ്യൂട്ടർ ഗ്രാഫിക്സിൽ നീരാളി പുലിമുരുകനെ വെല്ലും. മലയാളത്തിലെ ഏറ്റവും ചെലവേറിയ കംപ്യൂട്ടർ ഗ്രാഫിക്സ് ചിത്രമാകാനൊരുങ്ങുകയാണ് മോഹൻലാൽ നായകനാകുന്ന നീരാളി. ഇതുവരെ കംപ്യൂട്ടർ ഗ്രാഫിക്സിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ചിത്രം പുലിമുരുകനാണ്. ആ റിക്കാർഡാണ് നീരാളി മറികടക്കാൻ പോകുന്നത്.
ഒരു മലയാള സിനിമയ്ക്ക് ആകെ ചെലവാകുന്ന തുകയാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവാക്കുന്നത്. ആഫ്റ്റർ എന്ന ഗ്രാഫിക്സ് കന്പനിയാണ് ചുക്കാൻ പിടിക്കുന്നത്.കംപ്യൂട്ടർ ഗ്രാഫിക്സിൽ നീരാളി ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കും എന്നാണ് അണിയറക്കാർ പറയുന്നത്.
മൂൺഷോട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. മുംബൈ, തായ്ലൻഡ് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. അജോയ് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.