ലൊസാഞ്ചല്‍സ്: മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന് ഓസ്കറിലേക്ക്. പുലിമുരുകനിലെ പാട്ടുകളാണ് ഓസ്കര് നോമിനേഷനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. പുലിമുരുകനിലെ പാട്ടുകളാണ് അംഗീകാരം. സംഗീതസംവിധായകന് ഗോപി സുന്ദറിന് അഭിമാന നേട്ടമാണിത്. ഇന്ത്യയില്‍നിന്ന് പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചതെന്നതും കൗതുകമായി.
ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപി സുന്ദര്‍ ഈണമിട്ട ‘കാടണിയും കാല്‍ച്ചിലമ്പേ’, ‘മാനത്തേ മാരിക്കുറുമ്പേ’ എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ഇതില്‍നിന്ന് അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കും.