കൊടകര: വീട്ടമ്മയുടെ കൊലപാതകവും തുടർന്നുള്ള ഗൃഹനാഥന്റെ ആത്മഹത്യയും ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും പുലിപ്പാറക്കുന്ന് ഗ്രാമം മുക്തമായിട്ടില്ല. തൊഴിലുറപ്പു തൊഴിലാളിയായ ബേബി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ചെമ്മണ്ട വീട്ടിൽ സുബ്രൻ ബേബിയെ തലക്കടിച്ചു കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായി പോലിസ് പറയുന്നത്. അടുക്കളയിൽ കസേരയിലിരുന്ന് ബേബി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുബ്രൻ ആക്രമിച്ചത്. തലക്കടിയേറ്റുമരിച്ചനിലയിൽ കസേരയിൽ തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തലക്കടിക്കാനുപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട ഇരുന്പുദണ്ഡ് സമീപത്തുനിന്ന് പോലിസ് കണ്ടെടുത്തു. ബേബിയെ ആക്രമിച്ചതിനു ശേഷം ഇറങ്ങിയോടിയ സുബ്രൻ സമീപത്തെ ഒഴിഞ്ഞ പറന്പിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തീയാളുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തി സുബ്രനെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിവരം ബേബിയെ അറിയിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ബേബിയെ കൊലചെയ്യപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. ഗുരതരമായി പൊള്ളലേറ്റ സുബ്രനെ പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടേയും മൃദേഹങ്ങൽ േുാസ്റ്റുമോർട്ടത്തിനു ശേഷം ഇന്നുച്ചയോടെ വീട്ടിലെത്തിക്കും.