തൃശൂര്‍: പുലിമുരുകനെ അനുകരിച്ച് ആരാധകര്‍ നിര്‍മിച്ച ഹ്രസ്വചിത്രം പുലിവാല്മുരുകന് തരംഗമാകുന്നു. കാടിനെ വിറപ്പിച്ച പുലിയെയും കൂട്ടരെയും അതിസാഹസികമായി വകവരുത്തുന്ന രംഗങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം ഫേസ്ബുക്കില്‍ ലക്ഷക്കണക്കിന് പേരാണ് ചിത്രം വീക്ഷിച്ചിരിക്കുന്നതത്രേ. താഹില്‍ പട്ടാമ്പിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 7.19 മിനിറ്റാണ് ചിത്രത്തിന്റെ െൈദര്ഘ്യം. വെറും മുപ്പതു രൂപയാണ ചിത്രത്തിന്റെ ചെലവ്. പുലിവാല് മുരുകനായി ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ ആനന്ദ് ബോധ് തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.
മുപ്പത് രൂപ ചെലവില്‍ പുലിവാല് മുരുകന് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു, കണ്ടുനോക്കൂ പുലിവാല്മുരുകന്റെ വിളയാട്ടം
