കൊല്ലങ്കോട്: കഴിഞ്ഞ വർഷം ഉണ്ടായ മഴവെള്ളപാച്ചിലിൽ കൈവരി തകർന്ന പുളിയന്തോണി പാലം റോഡ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീണ്ടും തകർന്നു. കഴിഞ്ഞ വർഷം പാലത്തിന്റ പടിഞ്ഞാറുവശം റോഡ് പത്തുമീറ്റർ പൂർണ്ണമായും ഒലിച്ചുപോയതിനാൽ ആഴ്ചകളോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പിന്നീട് കെ.ബാബു എം എൽ എ ഇടപെട്ട് റോഡ് ഒഴുകിപ്പോയ സ്ഥലത്ത് മെറ്റലിട്ട് താൽക്കാലികമാ യിവാഹനസഞ്ചാരത്തിനു വഴിയൊരുക്കിയിക്കുന്നു . താൽക്കാലിക പാതയിൽ ഒരു വാഹനം സഞ്ചരിക്കാനുള്ള വിസ്താരമേ ഉണ്ടായിരുന്നുള്ളു.
പിന്നീട് സുരക്ഷിതമായി റോഡു നിർമ്മിക്കുമെണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരു വർഷമായും ഒരു തരത്തിലുള്ള തുടർ നടപടികളും ഉണ്ടായിട്ടില്ല . ഇക്കഴിഞ്ഞ ദിവസം പെയ്ത മഴയിൽ താൽക്കാലിക പാതയിൽ മണ്ണൊലിപ്പുണ്ടായിരിക്കുകയാണ്.
വണ്ടിത്താവളം കാന്പ്രത്ത്ച്ചള്ള പ്രധാന പാതയെന്നതിനാൽ സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിലന്പതി പ്പാലം വഴി സഞ്ചരിക്കാറുണ്ട്. മണ്ണിടിച്ചിലുണ്ടായ പാലത്തോട് ചേർന്ന് പാതയിൽ യാത്രക്കാരുമായി വാഹനങ്ങൾ കടന്നു പോവുന്നതു അപകട മുനന്പിലാണ്. മഴ തുടർന്നാൽ താൽക്കാലിക പാതയിൽ മണ്ണിടിച്ചലിനു സാധ്യതയുണ്ട്.
വലിയ ദുരന്തമുണ്ടായ ശേഷമെ അധികൃതർ പരിഹാര നടപടികൾക്കായി മുന്നോട്ടു വരാറുള്ളൂ എന്ന പൊതുജന പരാതിയും നിലവിലുണ്ട്. പട്ടഞ്ചേരി -മുതലമട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടാവസ്ഥയിലുള്ളത്. മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നുംകുടുതൽ അസുഖം ബാധിച്ചവരെ താലൂക്ക് ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കുന്നതു ദൂരക്കുറവുള്ള പുളിയന്തോണി വഴിയാണ്.