തീ അണയ്ക്കാന്‍ പോയിരിക്കുവാ, രണ്ട് ദിവസം കഴിഞ്ഞ് എത്താം! അധികൃതര്‍ രക്ഷയ്‌ക്കെത്തിയില്ല; പുല്ലാനി മൂര്‍ഖനെ നാട്ടുകാര്‍ പിടികൂടി

snake
ആ​ലു​വ: എ​ട​യ​പ്പു​റത്ത് പുരയിട ത്തിലെ കി​ണ​റ്റി​ൽ നി​ന്ന് അ​ത്യു​ഗ്ര വി​ഷ​മു​ള്ള പു​ല്ലാ​നി മൂ​ർ​ഖ​നെ പി​ടി​കൂ​ടി. ജ​ല അ​ഥോ​റി​ട്ടി​യി​ലെ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു പാ​മ്പി​നെ ക​ണ്ട​ത്.
ഉ​ട​ൻ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര മ​റി​യി​ച്ചെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ക്കാ​നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സി​ൽ അ​റി​യി​ച്ച​പ്പോ​ൾ വ​നം വ​കു​പ്പി​നെ അ​റി​യി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​പ്പോ​ഴാ​ക​ട്ടെ തീ​പി​ടി​ച്ച​ത് അ​ണ​യ്ക്കാ​ൻ പോ​യി​രി​ക്കു ക​യാ​ണെ​ന്നും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് എ​ത്താ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.
തു​ട​ർ​ന്ന് സ​മീപ​വാ​സി​ക​ൾ ത​ന്നെ വ​ലി​യ പ്ലാ​സ്റ്റി​ക് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കു​രു​ക്കി​ട്ട് പാ​മ്പി​നെ പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​നാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​ച്ചു.

Related posts