
കഴുത്തിനു മയക്കുവെടിയേറ്റ പുലിയ്ക്കു മരുന്നുകൾ നൽകി. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകിയതോടെ പുലി പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തി. പുലർച്ചെ രണ്ടോടെ പുലിയുമായി തിരുവനന്തപുരത്തേക്കു ഡോക്ടർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്ര തിരിച്ചിരുന്നു.
ഡിഎഫ്ഒ ഒ. സുനിൽ പമഠി, സ്രാവൺ കുമാർ വർമ, സോളമൻ തോമസ് തുടങ്ങിയവരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവുമാണു പുലിയുമായി യാത്ര തിരിച്ചിരിക്കുന്നത്. നെയ്യാർ വനമേഖലയിൽ വിട്ടയക്കാനാണു നിലവിലെ തീരുമാനം. ഏകദേശം ആറര വയസ് പ്രായം വരുന്ന ആൺ പുലിയാണു പിടിയിലായതെന്നു ഫോറസ്റ്റ് അധികൃതർ പറഞ്ഞു.