പുല്ലൂർ: ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ പ്രീ ഫാബ്രിക്കേറ്റഡ് വീട്, പ്രളയത്തിൽ വീടുതകർന്ന പുല്ലൂർ കൊളത്തൂ പറന്പിൽ ചന്ദ്രൻ-ശാരദ ദന്പതികൾക്കു സ്വന്തം. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേ ഷൻ വീട് സ്ഥാപിച്ചത്.
അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയാക്കി വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തി. തുടർന്ന് യൂറോപ്യൻ ശൈലിയിൽ നിർമിച്ച എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള വീട്ടിൽ താമസം ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളിയും ബന്ധുക്കളും അയൽവാസികളും ഫൗണ്ടേ ഷൻ പ്രവർത്തകരുമടക്കം 50 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. അടിത്തറയുടെ നിർമാണം അടക്കം പത്തു ലക്ഷത്തോളം ചെലവുവന്ന വീട്്്് സൗജന്യമായാണു നിർമിച്ചുനൽകിയത്.