വിഴിഞ്ഞം: സമൂഹവ്യാപനം കണ്ടെത്തിയ പുല്ലുവിളയിലെ ജനം നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി തെരുവിലിറങ്ങി.സ്ത്രീകളും, കുട്ടികളും പുരുഷൻമാരുമടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ മണിക്കൂറുകൾ പാടുപെട്ടു.
റോഡുകൾ അടച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ എടുത്തെറിഞ്ഞും പോലീസിനെയും ആരോഗ്യവകുപ്പധികൃതരെയും വെല്ലുവിളിച്ച ജനക്കൂട്ടം രാവിലെമുതൽ വൈകുന്നേരം വരെ റോഡ് കൈയടക്കി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക, സ്വതന്ത്രമീൻ പിടിത്തം അനുവദിക്കുക, പുറത്തു കൊണ്ടുപോയുള്ളമീൻ വിൽപ്പന അനുവദിക്കുക, പോലീസിന്റെ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകഎന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മുന്നറിയിപ്പില്ലാതെ ജനംരംഗത്തെത്തിയത്.
പിന്നിൽ ചിലതത്പര വ്യക്തികളുടെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുയർന്നു.സാമൂഹ്യ വ്യാപനം കണ്ടെത്തിയതോടെ തീരദേശത്തെരോഗം തടയാൻസർക്കാർ രൂപികരിച്ച മൂന്നാമത്തെ ക്ലസ്റ്ററിൽ ഉൾപ്പെട്ട വിഴിഞ്ഞം മുതൽഊരമ്പ് വരെയുള്ള മേഖലയിൽ നിരീക്ഷണത്തിനായി നിയോഗിച്ച ഉന്നതാധികാരികളുടെ സന്ദർശനം ഇന്നലെ രാവിലെ ഉണ്ടായിരുന്നു.
ഇതിനിയി ഐജി അർഹത അട്ടല്ലൂരി,ഡിഐജി സഞ്ജയ് കുമാർ ഗുരുധിൻ, എസ്പി ജയശങ്കർ,കോവിഡ്ന നിയന്ത്രണമേൽനോട്ടമുള്ള ഡിവൈഎസ്പി സന്തോഷ് കുമാർഎന്നിവരുൾപ്പെട്ട സംഘം രാവിലെ പുല്ലുവിളയും സന്ദർശിക്കാൻ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി കടകളിൽ വന്നിരുന്ന ആൾക്കാരെ സാമൂഹ്യ അകലംപാലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഇടപെട്ടു.
നിയന്ത്രണങ്ങൾക്കായി രാവിലെ പതിനൊന്നിന് കടകൾ അടക്കാനും നിർദേശമുണ്ടായി. സന്ദർശനം കഴിഞ്ഞ് ഉന്നത സംഘം പോയതിനുശേഷമാണ് ജനംസംഘടിപ്പ് തെരുവിലിറങ്ങിയത്. ഏറെ നിയന്ത്രണമുള്ള മേഖലയിൽ മുന്നൂറിൽപ്പരംആൾക്കാർ തടിച്ച് കൂടിയതോടെ പോലീസും അങ്കലാപ്പിലായി.
വിവിധ ആവശ്യങ്ങൾക്കു പരിപുല്ലുവിള സ്കൂളിൽആരംഭിച്ച താത്കാലിക കോവിഡ് ആശുപത്രി മാറ്റണമെന്നും കരിംകുളം, പള്ളം,പുതിയതുറ ഉൾപ്പെടെയുള്ള തീരങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെകണക്ക് പുല്ലുവിളക്കൊപ്പം കൂട്ടരുതെന്ന ആവശ്യവുംഉന്നയിച്ചു.
വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽചർച്ച നടത്തി താത്കാലിക പരിഹാരം കണ്ടു. ഇന്ന് തഹസിൽദാരുമായുള്ളകൂടിക്കാഴ്ചക്ക് ശേഷം മറ്റു നടപടികൾ കൈക്കൊള്ളുമെന്ന ഉറപ്പും അധികൃതർനൽകി.
കോവിഡ് നിയന്ത്രണങ്ങളുടെ ചുമതല പോലീസിന് ലഭിച്ചതോടെ ഉന്നത പോലീസ്ഉദ്യോഗസ്ഥർ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതായി എം.വിൻസെന്റ് എംഎൽഎ.
കോവിഡ് പോസിറ്റീവ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന സമയത്തുപോലും ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ അടിച്ചേൽപ്പിക്കുന്നതെന്നും പുല്ലുവിളയിൽ രാവിലെ11 കടകൾനിർബന്ധപൂർവം അടപ്പിച്ചത് പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായതെന്നും എംഎൽഎ പറഞ്ഞു.