തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നാളെ എട്ടിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
ഐ.ബി. സതീഷ് എംഎല്‍എ. അധ്യക്ഷത വഹിക്കും. ഞായറാഴ്ച ബൂത്ത്തല ഇമ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയും ചെയ്യുകയാണ് പരിപാടിയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 24,50,477 അഞ്ചു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്കാന് ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്സിനേഷന് ബൂത്തുകളും (ഒരു ബൂത്തിന് രണ്ടു പരിശീലനം ലഭിച്ച വാക്സിനേറ്റര്‍) കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്കി തെരഞ്ഞെടുത്തിട്ടുണ്ട്.