ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ സഹായിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശേരി എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ അനീഷിനെയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാനാണ് അനീഷ് ശ്രമിച്ചത്. സുനിയുടെ ശബ്ദം റെക്കോർഡ് ചെയ്ത് ദിലീപിന് അയച്ചു കൊടുക്കാനും ശ്രമിച്ചിരുന്നു. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് അനീഷ് മൂന്നുവട്ടം വിളിക്കുകയുണ്ടായി. കേസിലെ 14-ാം പ്രതിയാണ് അനീഷ്.