നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ പേപ്പര്‍ നല്‍കിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. നടന് ദിലീപിനെ ഭീഷണിപ്പെടുത്തി കത്തെഴുതിയ പേപ്പറില്‍ ജയിലിന്റെ സീലുണ്ടായിരുന്നു. പക്ഷേ ഇത് ജയിലധികൃതര്‍ നല്‍കിയതല്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് തടവുകാരിലൊരാള്‍ ജയില്‍ സീലുള്ള പേപ്പര്‍ അനുവാദമില്ലാതെ എടുത്തു നല്‍കുകയായിരുന്നെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. സുനിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചത് ജയിലിന് പുറത്തുവെച്ചാണെന്നും ഇയാള്‍ ജയിലിനുള്ളില്‍ നിന്ന് ഒരു തവണ പോലും ഫോണ്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നും ജയില്‍ മേധാവി ആര് ശ്രീലേഖയ്ക്ക് സൂപ്രണ്ട് ജയകുമാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിയമസഹായം തേടുന്നതിനും അഭിഭാഷകനുള്ള കുറിപ്പ് തയ്യാറാക്കുന്നതിനും മറ്റുമായി തടവുകാര്‍ക്ക് നല്‍കാറുള്ള കടലാസ് സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നത് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലാണ്. ജയില്‍ ജീവനക്കാരുടെ കുറവു കാരണം തടവുകാരില്‍ ഒരാളെ അദ്ദേഹത്തെ സഹായിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഇയാളെ സ്വാധീനിച്ച് വാങ്ങിയ കടലാസാണ് സുനിയുടെ കയ്യിലെത്തിയതെന്ന് സൂപ്രണ്ട് പറഞ്ഞു.
സുനിക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ല; തടവുകാരില്‍ ഒരാള്‍ എടുത്തുനല്‍കിയ കടലാസായിരുന്നു അത്; ഫോണ്‍ ഉപയോഗിച്ചതായി കണ്ടിട്ടിട്ടില്ല; ജയില്‍ മേധാവിയിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിതൊക്കെ
