കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്കെതിരായ പുതിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവർഷം മുന്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിലാണ് പോലീസ് കസ്റ്റഡിലെടുത്തത്. നിർമാതാവ് ജോണി സാഗരികയുടെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്.
2011 നവംബറിൽ ‘ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകൽ ശ്രമം നടക്കുന്പോൾ എബിനും വാഹനത്തിൽ ഉണ്ടായിരുന്നു. ടെന്പോ ട്രാവലറിലെ ക്ലീനർ ആയിരുന്നു എബിൻ.