
പൾസർ സുനിയുടെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ദിലീപിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ദിലീപിന്‍റെ മൊഴി എടുക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.