കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്.
കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു.
അതേസമയം, കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.