കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടർനടപടികൾ നവംബർ പതിനഞ്ചിലേക്കു മാറ്റി. പ്രാരംഭവാദം കേൾക്കാനാണ് കേസ് വീണ്ടും മാറ്റിവച്ചിരിക്കുന്നത്.
കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി, മാർട്ടിൻ ആന്റണി, വി.പി.വിജേഷ്, സലിം എന്ന വടിവാൾ സുനി, പ്രദീപ് എന്നിവരെ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു.ദിലീപ് അടക്കമുള്ള മറ്റു പ്രതികൾ കോടതിയിൽ ഹാജരായില്ല.