അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാൻഡ് നീട്ടി. നിലവിലെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 21 വരെ റിമാൻഡ് നീട്ടിയത്.
വിയ്യൂർ ജയിലിൽ കഴിയുന്ന സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കിയില്ല. കേസിലെ രാണ്ടാം പ്രതി മാർട്ടിനും മൂന്നാം പ്രതി മണികണ്ഠനും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.