ദിലീപ് ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ സുനി സ്ഥിരം സന്ദര്‍ശകന്‍; ദിലീപ് അഭിനയിച്ച പത്തോളം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സുനി എത്തിയിരുന്നതായുള്ള സൂചന

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി ദി​ലീ​പിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ഥി​ര സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന​താ​യി വി​വ​രം. ദി​ലീ​പ് അ​ഭി​ന​യി​ച്ച പ​ത്തോ​ളം സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ സു​നി എ​ത്തി​യി​രു​ന്ന​താ​യുള്ള സൂചനയാണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ​ക​ളി​ൽ ഒന്നിൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ​മാ​ധ​വ​നും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തു സ്ഥി​രീ​ക​രി​ച്ചാ​ൽ കാ​വ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ മ​റു​പ​ടി​ക​ളു​മാ​യി വൈ​രു​ധ്യ​മു​ണ്ടാ​വും. ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​ലീ​പ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.

സു​നി എ​ത്തി​യ സി​നി​മ​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം, കാ​വ്യ​യു​ടെ ഡ്രൈ​വ​റാ​യി പ​ൾ​സ​ർ സു​നി ര​ണ്ടു മാ​സ​ക്കാ​ല​മാ​യി ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചാ​ൽ കാ​വ്യ മാ​ധ​വ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് കാ​വ്യ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു വി​ശ്വ​സി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​വ്യ​യോ​ടു വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ച​ത്.

Related posts