നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ബ്ലാക്മെയിലിംഗിനു പിന്നില്‍ തന്റെ കാമുകിയായ നാല്പതുകാരിക്ക് പങ്കുണ്ടായിരുന്നുവെന്ന് സുനി പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. ബ്ലാക്ക് മെയിലിംഗ് ചെയ്ത് ലഭിക്കുന്ന പണം തന്റെ കാമുകിയുടെ കൈവശമാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചു. കൊച്ചിയില്‍ വസ്ത്രവ്യാപാരം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ ഈ യുവതിയെ സംഭവത്തിനുശേഷം രാത്രി സുനില്‍കുമാര്‍ തനിച്ചു സന്ദര്‍ശിച്ചിരുന്നു.നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചു സുനില്‍കുമാറിന്റെ കാമുകിയും ഇവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണു കഴിഞ്ഞദിവസം പുറത്തുവന്നതെന്നും വിവരമുണ്ട്. നാല്പതുകാരിയും ആലപ്പുഴയിലെ പ്രമുഖ വ്യക്തിയുടെ ഭാര്യയുമായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മുഖാന്തിരം സുനി നിരവധി പെണ്‍കുട്ടികളെ പരിചയപ്പെടുകയും അവരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സംഭവം പുറംലോകം അറിഞ്ഞിരുന്നില്ലെങ്കില്‍ നടിയില്‍ നിന്നും ലക്ഷങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു പദ്ധതി. ഉപദ്രവത്തിനിടയില് ക്വട്ടേഷനാണെന്ന് പറഞ്ഞത് നടിയെ ഭീഷണിപ്പെടുത്താനായിരുന്നുവെന്നാണ് സുനി ഇന്നലെ അന്വേഷണ സംഘത്തോട് പറഞ്ഞത്. സമാന രീതിയില്‍ മറ്റു നടികളെ ബ്ലാക്ക് മെയില്‍ ചെയ്തതും പ്രതി സമ്മതിച്ചു. ഇത്തരത്തില്‍ സമ്പാദിച്ച പണം തന്റെ കാമുകിയുടെ വശമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് സൂചനയും നല്കി. സംഭവം ഏറെ ഗൗരവമായിട്ടും പള്‍സര്‍ സുനിക്ക് തന്റെ കാമുക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയപ്പാട് മാത്രമായിരുന്നു. കേസില്‍ ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.
അതേസമയം പള്‍സര്‍ സുനി, വിജിഷ് എന്നിവരെ ആലുവ പോലീസ് ക്ലബില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ പള്‍സര്‍ സുനിയെ സംഭവം നടന്ന വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നു പറഞ്ഞ് തമ്മനത്തെത്തി അന്വേഷിച്ചെങ്കിലും തൊണ്ടി മുതല്‍ കണ്ടെത്താനായില്ല. സംഭവത്തില്‍ സ്ത്രീക്കോ, സിനിമാ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന നിലപാടില്‍ പള്‍സര്‍ സുനി ഉറച്ചു നില്‍ക്കുകയാണ്. ബ്ലാക്ക് മെയിലിംഗ് ലക്ഷ്യംവച്ച് ഇതേ നടിയെ ഗോവയിലെ സിനിമ ചിത്രീകരണത്തിന്റെ ഘട്ടത്തില്‍ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെടുകയായിരുന്നുവെന്നും സുനി സമ്മതിച്ചു.
നടിയെ ആക്രമിക്കുമ്പോള്‍ സുനിയുടെ മുഖം വ്യക്തമാക്കാതെ ഉപദ്രവിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഉപദ്രവത്തിനിടയിലുള്ള പിടിവലിക്കിടയില്‍ മുഖത്തണിഞ്ഞ തൂവാല അഴിഞ്ഞു വീണപ്പോഴാണ് നടി മുന്‍പരിചയക്കാരനായ പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞത്. ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഇതൊരു ക്വട്ടേഷനാണ് സഹകരിക്കുന്നതാണ് നല്ലതെന്ന് സുനി ആജ്ഞാപിക്കുകയായിരുന്നു. പണമാണ് ആവശ്യമെങ്കില്‍ അതു ഞാന്‍ തന്നാല്‍ പേരെയെന്ന് നടി ചോദിച്ചെങ്കിലും നിങ്ങളെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഒരു സ്ത്രീ നല്കിയ ക്വട്ടേഷനാണ് ഇതെന്നു പറഞ്ഞായിരുന്നു ഉപദ്രവം. ഇതെല്ലാം കൂട്ടാളി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മണിക്കൂറുറോളം നഗരത്തിലൂടെ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയശേഷം മോചിപ്പിക്കുകയായിരുന്നു. പണം തരാന്‍ തയാറാണെന്ന് നടി തന്നെ സമ്മതിച്ച സ്ഥിതിക്ക് ആക്രമി സംഘം പിറ്റേദിവസം തമ്മനത്തെ ഫ്ളാറ്റില്‍ കാണാമെന്ന് പറഞ്ഞ് സന്തോഷത്തിലാണ് പിരിഞ്ഞത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ ഗതിമാറിയത്. ഉപദ്രവത്തില്‍ ഭയന്നുപോയ നടി നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ അഭയം തേടി സംഭവം അറിയിച്ചതോടെ കേസ് ഗൗരവമാകുകയായിരുന്നു.