യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നടി സഞ്ചരിച്ച കാറിനെ മൂന്നുവാഹനങ്ങളില്‍ പിന്തുടര്‍ന്നുവെന്ന വിവരം പോലീസിനു കിട്ടി എന്നാണു സൂചന. ഒരു വാഹനം മാത്രമേയുള്ളായിരുന്നു എന്നായിരുന്നു മുഖ്യ പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയത്. ഈ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്്.
പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പോലീസിനുള്ള അനുവാദം അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ അവസാനിക്കും. പള്‍സര്‍ സുനി എട്ടിലും ഏഴിലും അടുക്കാത്ത സ്ഥിതിയായതിനാല്‍ കേസന്വേഷണം അവസാനിക്കേണ്ട ദുരവസ്ഥയാണ് പോലീസിനെ കാത്തിരിക്കുന്നത്. പിന്തുടര്‍ന്ന വാഹനങ്ങളുടെ വിവരങ്ങള്‍ സുനിയ്‌ക്കൊപ്പം അറസ്റ്റിലായ മറ്റു ഗുണ്ടകള്‍ക്കറിയില്ലായിരുന്നു എന്നാണ് കരുതുന്നത്. ഈ വാഹനങ്ങളില്‍ ആരൊക്കെയാണ് സഞ്ചരിച്ചിരുന്നതെന്ന് അറിയാവുന്നത് സുനിയ്ക്കു മാത്രമാണ്. എന്നാല്‍ സുനി വാ തുറക്കാത്തതും നുണപരിശോധനയ്ക്ക വിസമ്മതിച്ചതും പോലീസിനു മുമ്പില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. താന്‍ നടിയെ ഉപദ്രവിക്കുമ്പോള്‍ ഡ്രൈവര്‍ മണികണ്ഠന്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സുനി മൊഴി നല്‍കിയിട്ടുള്ളത്.
സംഭവത്തിന്റെ പിറ്റേ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയെ സുനി ഉപദ്രവിച്ചകാര്യം മന്സ്സിലാക്കിതെന്നാണ് മറ്റു പ്രതികള്‍ മൊഴി നല്‍കിയത്. ഗുണ്ടകളായ വടിവാള്‍ സലിം, പ്രദീപ്, വിജീഷ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചില്ല. എല്ലാം അറിയാവുന്ന പള്‍സര്‍ സുനിയെ കൊണ്ടു സത്യം പറയിക്കാനുള്ള നീക്കങ്ങള്‍ പാളുകയും ചെയ്തു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരെന്നറിയാതെ കേസ് മുന്നോട്ടു പോവില്ലെന്ന സ്ഥിതിയാണിപ്പോഴുള്ളത്.