ഏറെ വിവാദമായ ഒരു കേസുകൂടി അങ്ങനെ എങ്ങുമെത്താതെ പോവുകയാണ്. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നതായാണ് സൂചന. തുടര്‍ച്ചയായി പത്തുദിവസം ചോദ്യം ചെയ്തിട്ടും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്ന്നാണ്് പോലീസ് ഈ തീരുമാനത്തിലെത്തിയത്. സുനിയെ മുഖ്യ ആസൂത്രകന്‍ എന്ന പേരില്‍ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുനിയെയും കൂട്ടാളി വിജീഷിനെയും വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോയി.
ഇത്രയധികം ദിവസം ചോദ്യം ചെയ്തിട്ടും ഗൂഢാലോചന, ക്വട്ടേഷന്‍ ബന്ധം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യമായി തെളിവുകളൊന്നും ലഭിച്ചില്ല. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാഞ്ഞതും സുനി മൊഴിമാറ്റിക്കൊണ്ടിരുന്നതും പോലീസിനു തലവേദനയായിരുന്നു. ഈ സാഹചര്യത്തില്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യം ഇയാളുടെ അഭിഭാഷകന് നിരാകരിച്ചതും പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.സുനി അഭിഭാഷകന് കൈമാറിയ മെമ്മറി കാര്‍ഡില്‍ നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ ് പോലീസിന്റെ അവസാന പ്രതീക്ഷ. ഇതിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
നടിയെ ആക്രമിച്ച കാറില്‍നിന്ന് ലഭിച്ച വസ്തുക്കള്‍, പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍, സുനിയുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, അഭിഭാഷകനെ ഏല്പിച്ച മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക്, സാങ്കേതിക പരിശോധനകളുടെ ഫലം പൊലീസിന് ലഭിക്കാത്തതും തലവേദനയാകുന്നു. പ്രതികളെയെല്ലാം ഒരാഴ്ചയ്ക്കകം തന്നെ പിടികൂടിയെങ്കിലും അന്വേഷണം ഒരു ചുവടുപോലും മുന്നോട്ടു നീക്കാന്‍ കഴിയാഞ്ഞതും ദുരൂഹതയുണര്‍ത്തുന്നുണ്ട്. ഇത് ക്വട്ടേഷനാണെന്ന് സുനി തേേന്നാടു പറഞ്ഞതായി നടി പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ കഴിയാഞ്ഞതും പോലീസിന്റെ പരാജയമായി