മാധവേട്ടന്റെ സ്വന്തം പള്‍സര്‍; കാവ്യയുടെ അച്ഛനെ പള്‍സര്‍ സുനി വിളിച്ചിരുന്നത് മാധവേട്ടാ എന്ന് ;പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിടാന്‍ ‘ദൃശ്യം’ മോഡലില്‍ കാവ്യ തയ്യാറെടുക്കുന്നു…

കൊച്ചി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ കുടുംബത്തിന്റെ വാദങ്ങള്‍ ഒന്നടങ്കം പൊളിഞ്ഞു വീണു. കാവ്യയുടെ കുടുംബവും പള്‍സര്‍ സുനിയുമായി ദീര്‍ഘകാലത്തെ ബന്ധമെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ  വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹത്തിനു ശേഷം ആലുവയിലെത്തിയ സുനി അവിടെനിന്ന് 25,000 രൂപ വാങ്ങിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ലക്ഷ്യയിലെത്തിയതിനും തെളിവുണ്ട്.2013ലാണ് സുനി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. അതിനു ശേഷം ദിലീപുമായും കാവ്യയുടെ കുടുംബവുമായും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ മാസം ആവസാനമോ അടുത്തമാസം ആദ്യമോ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്തായാലും കാവ്യാ മാധവനെ ഓണത്തിനു ശേഷമേ ചോദ്യം ചെയ്യൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ മാസം ഏഴാം തിയതിക്കും പതിനഞ്ചിനും ഇടയില്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. അതിനാല്‍ തന്നെ കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമോയെന്നും ധാരണയില്ല. ഏഴിനു ചോദ്യം ചെയ്യുകയും അന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്താല്‍ പണിപാളും. കാരണം 9,10,12 ഉം കോടതി അവധിയാണ്.

പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിടാന്‍ കാവ്യ മുന്‍കരുതലെടുക്കുന്നുവെന്നാണ് വിവരം. പോലീസ് തിരിച്ചും മറിച്ചും ചോദിക്കുമെന്നും പതറരുതെന്നുമാണ് അഭിഭാഷകരുടെ ഉപദേശം.എന്നാല്‍ ആവശ്യത്തിലേറെ തെളിവുകളുള്ളതിനാല്‍ കാവ്യ കള്ളം പറഞ്ഞാലും പോലീസിനത് തിരിച്ചറിയാനാവും. എന്തായാലും പള്‍സര്‍ സുനിയുമായി കാവ്യയുടെ കുടുംബത്തിന് ഇത്രയധികം അടുപ്പമുണ്ടെന്ന് തെളിഞ്ഞത് നടിയെയും കുടുംബത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.

 

 

Related posts