നടിയുടെ നഗ്നദൃശ്യങ്ങള്‍ പള്‍സര്‍ സുനി സുഹൃത്തുക്കളെ കാണിച്ചതായി സൂചന. സുനിയുടെ അടുത്ത സുഹൃത്തായ അമ്പലപ്പുഴ സ്വദേശിയെയും മറ്റൊരു സുഹൃത്തിനെയുമാണ് ദൃശ്യങ്ങള്‍ കാണിച്ചതെന്ന് സുനി തന്നെ മൊഴി നല്കിയയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്ന അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന മൊഴികളാണ് സുനി ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്. അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ചത് സുനി തത്തപോലെ പറയുകയാണെന്നും വിവരമുണ്ട്.
ദൃശ്യങ്ങളടങ്ങിയ മൊബൈലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സുനി ഇപ്പോള്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സുനിയെ സഹായിക്കുന്നവരുണ്ടെന്നും ഇവരുടെയും അഭിഭാഷകരുടെയും ശക്തമായ പിന്തുണയാണ് സുനിയ്ക്കു ബലമേകുന്നതെന്നും സംശയമുണ്ട്.
ഐടി ആക്ട് പ്രകാരം ദൃശ്യങ്ങളടങ്ങിയ ഫോണ്‍ സുപ്രധാന തെളിവാണ്. പരസ്പര പൂരകങ്ങളായ തെളിവുകള്‍ ആണ് കോടതിയില്‍ വേണ്ടത്. ദൃശ്യങ്ങളെടുത്തിട്ടുണ്ടെന്നു പ്രതിയും ദൃശ്യങ്ങള്‍ കണ്ടു എന്നു സാക്ഷിയും പറയുമ്പോഴും ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കണ്ടെത്തിയാല്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്ന വസ്തുത നിലനില്‍ക്കുകയാണ്.തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും തെളിവുണ്ട്. എന്നാല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളിലേക്ക് കടക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മിനക്കെടാത്തത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാകുകയാണ്.