കൊച്ചി:യുവനടിയെ ആക്രമിക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി കാമുകിയെ വിളിച്ചതായി വിവരം. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കാമുകി മറ്റൊരു കൂട്ടുകാരിയുമായി ഫോണിലൂടെ പങ്കുവയ്ക്കുന്നതിന്റെ സംഭാഷണ രേഖകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
താന്‍ ആലുവയിലാണെന്നും ഒരു കാര്യത്തിനു പോവുകയാണെന്നും സുനി പറഞ്ഞപ്പോള്‍ എന്താണ് കാര്യമെന്ന് കാമുകി ചോദിച്ചു. എന്നാല്‍ അത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു സുനിയുടെ മറുപടി. ഇക്കാര്യങ്ങള്‍ ഫോണിലൂടെ പെണ്‍കുട്ടി സുഹൃത്തുമായി പങ്കുവച്ചപ്പോള്‍ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്ന് സുഹൃത്ത് ഉപദേശിച്ചു. സംഭവം നാറ്റക്കേസാണെന്നും ഇടപെട്ടാല്‍ പുലിവാലു പിടിക്കേണ്ടി വരുമെന്നും പറഞ്ഞ സുഹൃത്ത് സുനി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും അയാളെ വിളിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന ഉപദേശവും നല്കി.