പുനലൂർ: ഇന്ത്യൻ റെയിൽവേയെ സ്വകാര്യ സ്വത്തു പോലെ ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി യ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നൽകി.
സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ടേറ്റീവ് ഓഫീസർ, മധുര ഡിആർ എം, ആർ പി എഫ്, റെയിൽവേ പോലീസ് എന്നിവർക്കാണ് ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എസ് എൻ രാജേഷ് രേഖാമൂലം പരാതി നൽകിയത്.
31ന് താംബരത്ത് നിന്ന് കൊല്ലത്തേക്ക് ചെങ്കോട്ട പുനലൂർ പാതയിലൂടെ സർവീസ് നടത്തിയ എക്സ്പ്രസ് സ്പെഷൽ ട്രയിനിലാണ് എം പി എൻ കെ പ്രേമചന്ദ്രനും കൂട്ടരും റയിൽവേ എഞ്ചിനിൽ എംപ്ല മുൾപ്പടെ മറയും വിധം വലിയ ഫ്ലക് സിൽ സ്വന്തം ചിത്രം പ്രദർശിപ്പിച്ചും കമ്പാർട്ടുമെൻറുകളിലെല്ലാം ചിത്രമുള്ളപോസ്റ്ററുകൾ പതിച്ചും കൊടികൾ കെട്ടിയും സ്വകാര്യ സ്വത്തു പോലെ ദുർവിനിയോഗം ചെയ്തുവെന്നാണ് പരാതി