പുനലൂര്‍: സൈനികന് വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വീണ്ടും വെട്ടിലായി നഗരസഭ.പുനലൂര്‍ നഗരസഭയിലെ തുമ്പോട് വാര്‍ഡില്‍ സൈനികനായ ഹരികൃഷ്ണന് നിര്‍മിച്ച വീടിന് നമ്പര്‍ നല്‍കുന്നതിന് മാതാവ് അനിതകുമാരി നഗരസഭാ അധികൃതരെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവം വിവാദമായിരുന്നു. ഇതോടെ അടയ്ക്കാനുള്ള പിഴത്തുക നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം അടച്ചു.
എന്നാല്‍ അര്‍ഹമായത് നല്‍കാതെ പിഴത്തുകയടച്ച് വിവാദം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനിതകുമാരി പറഞ്ഞു. പിഴത്തുക നഗരസഭയില്‍ കെട്ടിവെച്ച അനിതകുമാരി ഇക്കാര്യത്തില്‍ ആരുടെയും ഔദാര്യമാവശ്യമില്ലെന്നും പറഞ്ഞു.
ഇതോടെ വിവാദങ്ങളവസാനിപ്പിച്ച് തടിയൂരാമെന്ന നഗരസഭാ അധികൃതരുടെ ഉദ്ദേശ്യവും ലക്ഷ്യം കാണാതെ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയാണ്.