പുനലൂർ: റോഡ് തകർന്നതോടെ അപകടവും പതിവായി. കാഞ്ഞിരമലയിൽ നിന്നും പുതിയ കുരിശടി വഴി റെയിൽവേ റോഡിലേയ്ക്കുള്ള വഴിയിലാണ് അപകടങ്ങൾ പതിവാകുന്നത്.
ദിവസേന രണ്ടും മൂന്നും അപകടങ്ങൾ വരെ ഇവിടെയുണ്ടാകാറുണ്ട്. മെറ്റലുകൾ ഇളകി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. പുനലൂർ നഗരസഭ റോഡ് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും പണികൾ നടന്നില്ല.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗോകുലത്തിൽ രമേശന് (50) പരിക്കേൽക്കുകയുണ്ടായി. അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിയ്ക്കാത്ത ബന്ധപ്പെട്ടവരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.