പുനലൂർ: നിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നരിക്കൽ നിവാസികൾ പുനലൂർ കെഎസ്ആർടി സി ഡിപ്പോ ഉപരോധിച്ചു .ഉപരോധ സമരം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു ഉദഘാടനം ചെയ്തു .
നാല്പത് വർഷത്തിൽ അധികമായി പഴക്കം ഉള്ള ബസ് സർവീസ് ആയിരുന്നു നരിക്കൽ വാഴവിള ബസ് സർവീസ് . സർവീസ് കുറച്ച് നാളായി മുടക്കത്തിലാണ് . പ്രദേശത്തു നിന്നും ആളുകൾ നിരവധി തവണ പുനലൂർ കെഎസ്.ആർ.ടി.സി ഡിപ്പോയിൽ എത്തി പ്രധിഷേധം അറിയിച്ചിരുന്നു .ഈ പ്രധിഷേധം ഫലം കാണാത്തതിനാലാണ് ഡിവൈ.എഫ്.ഐ ഉപരോധ സമരത്തിന് തയ്യാറായതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി എടുക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകി .ഇതിനെ തുടർന്നു സമരം അവസാനിപ്പിച്ചു . ഏരിയ സെക്രട്ടറി ബിജു , നേതാക്കളായ .രാജീവ് നരിക്കൽ ,ബിൻസിസ് , പ്രവീൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.