പുനലൂർ മേഖലയിൽസമാന്തര സർവീസ്;  കെഎസ്ആർടിസിയുടെ വരുമാനത്തിൽ വൻ ഇടിവ്; ജോ​യി​ന്‍റ് ആ​ർടിഒ യ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ജീവനക്കാർ

പു​ന​ലൂ​ർ: സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ കെഎ​സ്ആ​ർടിസി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​യ്ക്കു​ന്നു .കെഎ​സ്ആ​ർടിസി പ്ര​തി​സ​ന്ധി​യി​ൽ. പു​ന​ലൂ​ർ ,പ​ത്ത​നാ​പു​രം ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. കു​ന്നി​ക്കോ​ട്, തെ​ന്മ​ല ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കാ​ണ് കൂ​ടു​ത​ലും സ​മാ​ന്ത​ര​ക്കാ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത് കെഎ​സ്ആ​ർ.​ടിസി​യു​ടെ ക​ള​ക്ഷ​ൻ വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​നി​ട​യാ​ക്കി.

പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ ത​ന്നെ ക​ള​ക്ഷ​ന്‍റ കാ​ര്യ​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​റ​വാ​ണ് വ​ന്നി​ട്ടു​ള​ള​ത്.​മാ​ത്ര, കാ​ര്യ​റ, ഇ​ട​മ​ൺ, തെ​ന്മ​ല ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് ദി​വ​സേ​ന പു​ന​ലൂ​രി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്താ​റു​ള​ള​ത്.​കെഎ​സ്ആ​ർടിസി ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​യി​ന്‍റ് ആ​ർടിഒ യ്ക്കും ​പോ​ലീ​സി​നും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.​

കെഎ​സ്ആ​ർടി​സി​യു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ മൂ​ല​മാ​ണ് നേ​ര​ത്തെ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ സ​ജീ​വ​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കെഎ​സ്​ആ​ർടിസി സ​ർ​വീ​സു​ക​ൾ സ​ജീ​വ​മാ​ക്കി​യ​പ്പോ​ഴേ​യ്ക്കും സ​മാ​ന്ത​ര​ക്കാ​ർ പ​ല റൂ​ട്ടു​ക​ളും കൈട​ക്കി ക​ഴി​ഞ്ഞു.

Related posts