തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനര്‍ജനി നൂഴല്‍ ഞായറാഴ്ച നടക്കും. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) നാളില്‍ മാത്രം നടക്കുന്ന ഭക്തനിര്‍ഭരമായ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പൂര്‍ത്തിയാകുന്നു. വില്വാമലയിലെ കിഴക്കേ അടിവാരത്തിലുള്ള ഗുഹയുടെ പരിസരവും അവിടേക്കുള്ള വഴികളും കാട് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ നാലിന് വാദ്യഘോഷങ്ങളോടെ ക്ഷേത്ത്രിലെ മേല്‍ശാന്തി ഗുഹാമൂഖത്ത് പ്രത്യേക പൂജകള്‍ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴല്‍ ആരംഭിക്കുക. നൂഴല്‍ ചടങ്ങ് രാവിലെ മുതല്‍ രാത്രി വരെ തുടരും. ഗുഹ സ്ഥിതി ചെയ്യുന്നിടത്തേക്ക് തിരുവില്വാമല ടൗണില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം. ദേവസ്വം വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ നൂഴാനുള്ള ടോക്കണ്‍ നല്‍കും. തിരുവില്വാമല പഞ്ചായത്തും ദേവസ്വവും നിളാസേവസമിതിയും നുഴാനെത്തുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കും. ക്ഷേത്രദര്‍ശനത്തിനും പ്രത്യേക ക്രമീകരണമൊരുക്കും.