വൃ​ശ്ചി​ക​മാ​സ​ത്തി​ലെ ഏ​കാ​ദ​ശിയിൽ പു​ന​ർ​ജ​നി നൂഴ്ന്ന് വി​ശ്വാ​സി​ക​ൾ

തി​രു​വി​ല്വാ​മ​ല: വൃ​ശ്ചി​ക​മാ​സ​ത്തി​ലെ വെ​ളു​ത്ത​പ​ക്ഷ ഏ​കാ​ദ​ശി (ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി) നാ​ളി​ൽ പു​ന​ർ​ജ​നി പു​ണ്യം​തേ​ടി ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വി​ല്വാ​മ​ല​യി​ൽ വി​ശ്വാ​സി​ക​ളെ​ത്തി. പാ​പ​മോ​ച​നം തേ​ടി നി​ര​വ​ധി ഭ​ക്ത​രാ​ണ് അ​തി​രാ​വി​ലെ മു​ത​ൽ പു​ന​ർ​ജ​നി നൂ​ഴാ​നാ​യി ത​ങ്ങ​ളു​ടെ ഊ​ഴ​വും കാ​ത്ത് ഗു​ഹാ​മു​ഖ​ത്തെ​ത്തി​യ​ത്. പു​ല​ർ​ച്ചെ അ​ഞ്ചി​നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ഗു​ഹാ​മു​ഖ​ത്ത് പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി നെ​ല്ലി​ക്ക ഉ​രു​ട്ടി​യാ​ണു നൂ​ഴ​ൽ ആ​രം​ഭി​ച്ച​ത്. ഇ​ടു​ങ്ങി​യ​തും ഇ​രു​ട്ട് നി​റ​ഞ്ഞ​തു​മാ​യ ഗു​ഹ​യി​ലൂ​ടെ പി​ന്നി​ലും മു​ന്നി​ലും ഉ​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടി​യാ​ണ് ഇ​രു​ള​ട​ഞ്ഞ ഗു​ഹ​യി​ലൂ​ടെ ഓ​രോ​രു​ത്ത​രാ​യി അ​ക​ത്തു​ക​ട​ന്ന് മ​റു​വ​ശ​ത്തു​കൂ​ടി പു​റ​ത്തു​വ​ന്ന​ത്. പാ​റ​പ്പു​റ​ത്ത് ച​ന്തു​വാ​ണ് ആ​ദ്യം ഗു​ഹ​യി​ൽ പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് ഓ​രോ​രു​ത്ത​രാ​യി അ​ക​ത്തു​ക​ട​ന്നു.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ആ​ദ്യ​മാ​യി പു​ന​ർ​ജ​നി നൂ​ഴു​ന്ന ഭ​ക്ത​നാ​യി ച​ന്തു തു​ട​രു​ന്നു. ക​ർ​മ​പാ​പ​ങ്ങ​ളൊ​ടു​ക്കി പു​ന​ർ​ജ​നി നൂ​ഴ്ന്ന് വ​രു​ന്ന​വ​രെ കാ​ത്ത് ഉ​റ്റ​വ​ർ പ്രാ​ർ​ഥ​നാ​പൂ​ർ​വം കാ​ത്തു​നി​ന്നു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി നാ​ളി​ലെ പ​രി​പാ​വ​ന​മാ​യ നൂ​ഴ​ൽ ച​ട​ങ്ങ് കാ​ണാ​നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ വി​ല്വാ​മ​ല​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ പു​ന​ർ​ജ​നി നൂ​ഴ​ൽ ഞാ​യ​റാ​ഴ്ച വ​ന്ന​തി​നാ​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ തി​ര​ക്ക് ദൃ​ശ്യ​മാ​യി​രു​ന്നു.

മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഭ​ക്ത​ർ വി​ല്വാ​മ​ല​യി​ൽ എ​ത്തി​യി​രു​ന്നു. പു​ന​ർ​ജ​നി​യോ​ട് ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗ​ണ​പ​തി തീ​ർ​ഥം, പാ​പ​നാ​ശി​നി തീ​ർ​ഥം, പാ​താ​ള തീ​ർ​ഥം തു​ട​ങ്ങി​യ തീ​ർ​ഥ​ങ്ങ​ളി​ൽ ദേ​ഹ​ശു​ദ്ധി വ​രു​ത്തി​യ​ശേ​ഷ​മാ​ണു ഭ​ക്ത​ർ നൂ​ഴാ​നെ​ത്തു​ന്ന​ത്. ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ച​വാ​ദ്യം, മേ​ളം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

Related posts