സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ‘മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക്’ ഇ​നി ശ​ന്പ​ള​മി​ല്ല; ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മേലുദ്യോഗസ്ധർ


തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര്‍ പ​ഞ്ച് ചെ​യ്ത​ശേ​ഷം മു​ങ്ങു​ന്നു.

ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി.പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തി മു​ങ്ങു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​നി ശ​മ്പ​ളം ന​ല്‍​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ജോ​ലി​യി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി അ​ട​ക്കം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കീ​ഴു​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ജോ​ലി​യി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ക്കൗ​ണ്ട് സെ​ഷ​നെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment