തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് എല്ലായിടത്തും നടപ്പായില്ല. ശന്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാത്തതാണ് കാരണം.
സ്പാർക്കുമായി പഞ്ചിംഗ് സംവിധാനം ബന്ധിപ്പിക്കാൻ ഒരു മാസക്കാലം വേണ്ട ിവരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളിലുമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്.
ഇത് പല ജില്ലകളിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇന്നു മുതൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് മുതൽ ബയോ മെട്രിക് പഞ്ചിംഗ് കർശനമാക്കാനാണ് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് നൽകിയിരുന്ന നിർദേശം.
മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.