ആദ്യചിത്രമായ പ്രേമത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അനുപമ പരമേശ്വരൻ കന്നഡ സിനിമയിലും അരങ്ങേറ്റം നടത്തുന്നു. മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും തെലുങ്കിലാണ് അനുപമയ്ക്ക് ചിത്രങ്ങളേറെയും. ഇടയ്ക്ക് ധനുഷിനൊപ്പം തമിഴിലും അഭിനയിച്ചു.
ഇപ്പോൾ കന്നഡയിൽ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നായികയായാണ് അനുപമ അരങ്ങേറ്റം നടത്തുന്നത്. നടനസർവഭൗമ എന്നാണ് ചിത്രത്തിന്റെ പേര്. പവൻ വാഡയാർ സംവിധാനം ചെയ്യുന്ന ചിത്രം ദസറ റിലീസ് ആയി തിയറ്ററുകളിലെത്തും. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.