ഷെയിം പഞ്ചാബ്! നൂറുവയസുകാരിയെ പഞ്ചാബില്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി, ഇരയായത് വീടിനു പുറത്ത് കിടന്നുറങ്ങിയ വൃദ്ധയെ, ഞെട്ടിത്തരിച്ച് രാജ്യം

rAPEപാട്യാല: പഞ്ചാബില്‍ നൂറുവയസുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാട്യാലയില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തുന്നതിന് മുമ്പ് വയോധികയെ മാനഭംഗപ്പെടുത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീടിനു പുറത്ത് കട്ടിലിലാണ് സ്ഥിരമായി ഇവര്‍ രാത്രിയില്‍ ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ കട്ടിലിനു സമീപത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അര്‍ധ നഗ്നയായിട്ടാണ് മൃതദേഹം കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇതാണ് വയോധികയെ മാനഭംഗപ്പെടുത്തിയതായി പോലീസ് സംശയിക്കാന്‍ കാരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് സൂപ്രണ്ട് ഹര്‍വീന്ദര്‍ സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംഭവവികാസങ്ങള്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടിയാകും. പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധത്തിനു തിരികൊളുത്തിയിട്ടുണ്ട്.

Related posts