സ്വന്തം ലേഖകന്‍
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രി കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റിജിലിനെ ക്രൈം ബ്രാഞ്ച് എസിപി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു.
താൻ ഒറ്റക്കാണ് തട്ടിപ്പ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്.
ഏഴു ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു ഭവന വായ്പയായി എടുത്ത 50 ലക്ഷം ഓഹരി വിപണിയിൽ നഷ്ടമായിരുന്നു.
ഇതിനെത്തുടർന്ന് കോർപറേഷൻ അക്കൗണ്ടിൽനിന്നു പണം എടുത്താണ് വീടുപണി നടത്തിയതെന്നും റിജിൽ മൊഴി നൽകി.
പേഴ്സണൽ ലോണായി എടുത്ത 25ലക്ഷം രൂപയിലേറെ ഓഹരി വിപണിയിൽ നഷ്ടമായി. ഈ ലോണിന്റെ ഇഎംഐ അടച്ചിരുന്നത് കോർപറേഷൻ അക്കൗണ്ടിലെ പണം ഉപയോഗിച്ചാണെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഒറ്റ ദിവസം അറസ്റ്റ്, പണം തിരികെ നല്കല്,ദുരൂഹതയെന്ന് ആക്ഷേപം
അതേസമയം പഞ്ചാബ് നാഷണല്‍ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ഇന്നലെ തന്നെ റിജില്‍ അറസറ്റിലായതില് ‘ഒത്തുകളി’യുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മാത്രമല്ല കോര്പറേഷന് കൗണ്‍സില്‍യോഗം 17-ന് ചേരാനിരിക്കേ മുഴുവന്‍ പണവും ബാങ്ക് ഇന്നലെ തന്നെ തിരികേ നല്‍കുകയും ചെയ്തു. തട്ടിപ്പ് പരാതി പോലീസിന് ലഭിച്ച 15 ദിവസം കഴിഞ്ഞാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
പോലീസ് ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടെ തനിക്ക് ലഭിച്ച നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് റിജില്‍ മറുപടി പറയുന്നത്.
അതേസമയം ജാമ്യഹര്‍ജിയില്‍ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറഞ്ഞ റിജില്‍ പക്ഷെ ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റയ്ക്ക് തന്നെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആവര്‍ത്തിക്കുന്നത്.