ആ യുവതിക്കറിയാമായിരുന്നു താന്‍ കൊല്ലപ്പെടുമെന്ന്. മരിക്കുംമുമ്പ് അവള് ആ സത്യം ലോകത്തെ അറിയിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് കൊല്ലപ്പെടുകയും ചെയ്തു. ഫേസ്ബുക്കില്‍ തന്റെ മരണവാര്‍ത്ത മുന്‍കൂട്ടി പ്രവചിച്ച വൈറല്‍ വീഡിയോയിലെ യുവതിയാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലാണ് സംഭവം. ഓടുന്ന തീവണ്ടിയുടെ ടോയ്ലറ്റില്വച്ചാണ് പെണ്‍കുട്ടി ഇപ്രകാരം പറഞ്ഞത്. ‘പിതാവും സഹോദരനും എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, അവര്‍ എന്നെ നിര്‍ബന്ധപൂര്‍വം ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാണ്. എന്റെ ജീവന് അപകടത്തിലാണ്. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കായിരിക്കും. ഞാന്‍ ഇമ്രാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു..’
ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. പക്ഷേ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സോണിയെന്ന(26) യുവതി അപ്പോഴേക്കും മരിച്ചിരുന്നു. ഒരാഴ്ച്ചമുമ്പാണ് പെണ്‍കുട്ടി സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി മരണപ്പെട്ടതായി കുടുംബം വെളിപ്പെടുത്തിയത്. എന്നാല്‍ സോണിയുടെ മരണകാരണം കുടുംബം വെളിപ്പെടുത്തിയിരുന്നില്ല.
ഏതാനും ദിവസം മുമ്പ് സോണി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ എത്തിയാതായി അയല്‍വാസികള്‍ പറയുന്നു. യുവതി വീഡിയോയില്‍ പരാമര്‍ശിച്ച ഇമ്രാന് എന്നയാളെ അന്വേഷിച്ച് ഒരു പോലീസ് ടീം മുംബൈയിലേക്ക് തിരിച്ചു. ഈ വീഡിയോ പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തതയില്ല. വീഡിയോ ചിത്രീകരിക്കാന്‍ ആരോ യുവതിയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നു. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്.