ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് എസിപി സി.ഡി. ശ്രീനിവാസൻ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം 500 പേജുണ്ട്.
15 പ്രതികളുള്ള കേസിൽ എട്ട് പ്രതികളാണ് അറസ്റ്റിലായത്. മുറ്റുള്ളവർ ഒളിവിലാണ്. അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. നൗഷാദിന്റെ കൊലപാതകത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയാൽ എൻഐഎ അന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അറിയിച്ചു.കുറ്റപത്രത്തിൽ വീഴ്ച കണ്ടെത്തിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗോപൻ പറഞ്ഞു.