തിരുവനന്തപുരം: വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം നിലപാട് തിരുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തു പ്രാവർത്തികമാക്കിയ നവോത്ഥാന സമിതിയിൽ ഭിന്നത. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്ന് സമിതി കണ്‍വീനർ പുന്നല ശ്രീകുമാർ പറഞ്ഞു.
വിശ്വാസികൾക്കൊപ്പമെന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. സമിതിയുടെ തുടർപ്രവർത്തനം ആശങ്കയിലാക്കുന്നതുമാണ് തീരുമാനം. തീവ്ര ഹിന്ദുത്വത്തെ മൃദ്ദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചനയല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.
അതേസമയം, പുന്നല ശ്രീകുമാറിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സർക്കാർ വിശ്വാസികൾക്ക് എതിരല്ലെന്നും ആനത്തലവട്ടം വ്യക്തമാക്കി.